ഈ പഴങ്ങള്‍ ആകര്‍ഷകവും വായില്‍ വെള്ളമൂറുന്നതുമാണ്, പക്ഷേ അവ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും നിങ്ങളുടെ പണം പാഴാക്കുകയും ചെയ്യുന്നു. മായമില്ലാത്ത മാമ്പഴം പരിശോധിക്കാന്‍, അവയുടെ വലുപ്പം നോക്കുക. അവ വളരെ വലുതോ ചെറുതോ ആയിരിക്കരുത്. സ്വാഭാവികമായി ലഭിക്കുന്ന പഴങ്ങള്‍ക്ക് വ്യത്യസ്തമായ മണവും നിറവും വലിപ്പവുമുണ്ട്.
മാങ്ങ മുറിക്കുമ്പോള്‍ ജ്യൂസ് വരുന്നില്ലെങ്കില്‍, അത് രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണെന്നാണ് അര്‍ത്ഥം. അതുപോലെ തന്നെ അവയുടെ നിറം ശ്രദ്ധിക്കുക. രാസവസ്തുക്കള്‍ ഉപയോഗിച്ച് പാകപ്പെടുത്തിയാല്‍ അവയില്‍ പച്ച പാടുകള്‍ ഉണ്ടാകും.