ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ കാരണം ഭക്ഷണമുണ്ടാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ആവശ്യാനുസരണം ചൂടാക്കി കഴിക്കുകയും ചെയ്യുന്ന ശീലം നമുക്കെല്ലാവര്‍ക്കും ഉണ്ട്. ആഹാരം കേടാകാതിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പതിവാണ്. എന്നാല്‍ എത്ര നേരം വരെ ഇത്തരത്തില്‍ ഭക്ഷണം ഫ്രിഡ്ജില്‍ വയ്ക്കാം എന്നതിനെ പറ്റി പലര്‍ക്കും കൃത്യമായ അറിവില്ല. ഫ്രിഡ്ജില്‍ ദീര്‍ഘനാള്‍ ഭക്ഷണം വയ്ക്കുന്നത് ആരോഗ്യകരമല്ല.
പഴകിയതോ വളിച്ചതോ ആയ ഭക്ഷണം ഒരിക്കലും ഫ്രിഡ്ജില്‍ വയ്ക്കരുത്. ഒരു ഭക്ഷണവും ഏഴ് ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ വെച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുക. പല തവണയായി ഭക്ഷണം ചൂടാക്കി കഴിക്കുന്നതും ഒഴിവാക്കുക. നമ്മള്‍ പുറത്തുവയ്ക്കുന്ന ഭക്ഷണത്തില്‍ തന്നെ പെട്ടന്ന് ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകും. ഫ്രിഡ്ജില്‍ വെച്ചതുകൊണ്ട് ആ ബാക്ടീരിയ നശിക്കുന്നില്ല.