മനുഷ്യര്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതിന് ഏകദേശം 235 കാരണങ്ങള്‍!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 14 ഓഗസ്റ്റ് 2023 (10:32 IST)
മനുഷ്യര്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതിന് ഏകദേശം 235 കാരണങ്ങളാണ് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. മനസ്സ് കെടുത്തുന്ന മടുപ്പില്‍ നിന്ന് രക്ഷ നേടാന്‍ സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ മടുപ്പില്‍ നിന്നുണ്ടാവുന്ന തലവേദനയെയും ഫലപ്രദമായി മറികടക്കുന്നു എന്നും ഗവേഷകര്‍ പറയുന്നു. സെക്‌സില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്ത താല്‍പര്യമാണെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. 17 നും 52 നും ഇടയിലുള്ള 2000 പേരിലാണ് പഠനം നടത്തിയത്. പുരുഷന്‍മാര്‍ക്ക് സെക്‌സ് ഒരു ശാരീരിക ആവശ്യമാണെങ്കില്‍ സ്ത്രീകള്‍ക്ക് അതൊരു വൈകാരിക സംതൃപ്തിയാണിത്.
 
ആകര്‍ഷണം, ആഹ്ലാദം, വികാരപരമായ ആവശ്യം, പ്രേമം, വൈകാരിക അടുപ്പം, ആവേശം, സാഹസികത, അവസരം, ശാരീരിക ആവശ്യം എന്നിവയാണ് സെക്‌സില്‍ ഏര്‍പ്പെടാനുള്ള സാധാരണ കാരണങ്ങളായി ഗവേഷക സംഘം പറയുന്നത്. ഒരാളുടെ തികച്ചും സാധാരണമായ സെക്‌സ് താല്‍പര്യം മറ്റൊരാള്‍ക്ക് ശല്യപ്പെടുത്തുന്ന അനുഭവമായിരിക്കാനും ഇടയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍