കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത അത്രയും സൂക്ഷ്മങ്ങളായ ഈ ബാക്ടീരിയകളെ അകറ്റാന്‍ ഏറ്റവും കുറഞ്ഞത് 15 സെക്കന്‍ഡെങ്കിലും ഒരാള്‍ കൈകളും നഖവും വൃത്തിയാക്കണമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു. ആഹാരം കഴിക്കല്‍, പാചകം എന്നിങ്ങനെയുള്ള നിരവധി പ്രവര്‍ത്തനങ്ങളും കൈകള്‍ ചെയ്യുന്നുണ്ട്. നഖത്തിന്റെ അടിവശം അണുക്കള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ പറ്റിയ ഒരിടമായതിനാല്‍ത്തന്നെ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കില്‍ നിരവധി രോഗങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ പറയുന്നു.