ഈ രോഗങ്ങൾക്ക് തുളസിയില ഒരു പരിഹാരമാർഗമോ?

നിഹാരിക കെ.എസ്

വ്യാഴം, 3 ജൂലൈ 2025 (10:55 IST)
ആയുര്‍വേദ വിധി പ്രകാരം ഏറെ ഔഷധഗുണമുള്ള സസ്യമാണ് തുളസി. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ആശ്വാസം നല്‍കാൻ തുളസി ഉപയോഗിക്കാറുണ്ട്. രോഗങ്ങളെ അകറ്റുന്നതിനും ആരോഗ്യത്തോടെ തുടരുന്നതിനും രോഗപ്രതിരോധ ശേഷി കൂടിയേ തീരൂ. ഇത് ശക്തിപ്പെടുത്തുന്നതിനും സുളസി സഹായിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. തുളസിയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സും മറ്റ് പോഷകങ്ങളും ഇത് സഹായിക്കും.
 
തുളയിസിലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്ന ശീലം മലയാളികൾക്കുണ്ട്. എന്നാൽ, ഇത് വെറും വയറ്റിൽ കഴിക്കുമ്പോഴാണ് കൂടുതൽ ഗുണം. കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന ചുമ, തുമ്മൽ, കഫക്കെട്ട് എന്നിവക്ക് തുളസിയില നല്ലൊരു പരിഹാരമാർഗമാണ്. ദിവസവും അഞ്ചാറ് ഇതൾ തുളസിയില അകഴിക്കുന്നത് നിങ്ങളിൽ രോഗങ്ങൾ പിടിപെടാതിരിക്കാൻ സഹായിക്കും.
 
ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തുളസി സഹായകമാണ്. അതിനാലാണ് തൊണ്ടവേദന, കഫക്കെട്ട്, ചുമ പോലുള്ള അണുബാധകളുണ്ടാകുമ്പോള്‍ തുളസിയിട്ട കാപ്പി കഴിക്കാൻ നിര്‍ദേശിക്കുന്നത്. അസിഡിറ്റി, ഗ്യാസ് പോലുള്ള പ്രയാസങ്ങളെല്ലാം തുളസി നീക്കം ചെയ്യുന്നു. വായിലുണ്ടാകുന്ന പല അണുബാധകളും രോഗങ്ങളും ചെറുക്കുന്നതിനും തുളസി സഹായകമാണത്രേ. തുളസിയില പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെത്രെ.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍