ഒരു ദിവസം ഒരാള്‍ എത്ര തവണ ശ്വാസം എടുക്കും

സിആര്‍ രവിചന്ദ്രന്‍

ശനി, 26 ഒക്‌ടോബര്‍ 2024 (16:42 IST)
ശ്വാസമാണ് ജീവിതം. ജനിച്ചത് മുതല്‍ മരണംവരെ നമുക്കൊപ്പം അതെപ്പോഴും ഉണ്ടാകും. ഒരു ദിവസം ഒരാള്‍ എത്ര തവണ ശ്വാസം എടുക്കും എന്ന് നോക്കാം. ആരോഗ്യമുള്ള ഒരാള്‍ മിനിറ്റില്‍ 12 മുതല്‍ 20 തവണ വരെ ശ്വാസം എടുക്കാറുണ്ട്. ഇങ്ങനെ നോക്കിയാല്‍ 24 മണിക്കൂറില്‍ 17000 മുതല്‍ 28,000 വരെ ശ്വാസം ഒരാള്‍ എടുക്കും. അതേസമയം കൃത്യമായി ശ്വാസം എണ്ണിയെടുക്കുക എന്നത് അസാധ്യമായ കാര്യമാണ്. ആരോഗ്യകരമായ ജീവിതത്തിന് ശരിയായ രീതിയില്‍ ശ്വാസം എടുക്കുകയും വിടുകയും ചെയ്യേണ്ടതുണ്ട്.
 
ശ്വാസത്തിന്റെ ദൈര്‍ഘ്യം നമ്മുടെ മാനസികാരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബന്ധപ്പെട്ടിരിക്കുകയാണ്. അതേ സമയം വായുമലിനീകരണം ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുകയും മറ്റ് അവയവങ്ങളെയും രോഗാതുരമാക്കുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍