മഞ്ഞപ്പിത്തം ഉള്ളപ്പോള്‍ കഴിക്കേണ്ടവ, ഒഴിവാക്കേണ്ടവ

രേണുക വേണു

ചൊവ്വ, 14 മെയ് 2024 (10:03 IST)
മഴക്കാലം അടുത്തെത്തിയതിനാല്‍ കേരളത്തില്‍ മഞ്ഞപ്പിത്തം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടിയിട്ടുണ്ട്. രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണം. രോഗത്തെ അതിജീവിക്കാന്‍ ശരിയായ ഭക്ഷണരീതി ആവശ്യമാണ്. 
 
ഉയര്‍ന്ന അളവില്‍ നല്ലയിനം മാംസ്യം, അന്നജം എന്നിവ കഴിക്കാം. കൊഴുപ്പ് അടങ്ങിയ ഭക്ഷണം പരമാവധി ഒഴിവാക്കുക. നിര്‍ജലീകരണം തടയുന്നതിനായി ദിവസവും രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. രുചിക്കുറവും ഓക്കാനവും അകറ്റാന്‍ നാരങ്ങ, മധുരനാരങ്ങ  ജ്യൂസുകള്‍ കുടിക്കാം. തൊലിയോടു കൂടിയ ധാന്യങ്ങള്‍ കഴിക്കാം. ബീറ്റാഗ്ലൂക്കണ്‍ അടങ്ങിയ ഓട്‌സ് കരളിന്റെ പ്രവര്‍ത്തനത്തിനു നല്ലതാണ്. നട്‌സും പയര്‍വര്‍ഗങ്ങളും ധാരാളം കഴിക്കുക. 
 
തക്കാളി, പപ്പായ, തണ്ണിമത്തന്‍, മധുരനാരങ്ങ, കാരറ്റ് എന്നിവ കഴിക്കുക. മഞ്ഞപ്പിത്തം ഉള്ളപ്പോള്‍ ഉപ്പിന്റെ അളവ് നിയന്ത്രിക്കുക. ശരിയായി പാകം ചെയ്യാത്ത മത്സ്യം കഴിക്കരുത്. കക്ക, ഞണ്ട്, കൊഞ്ച് എന്നിവ ഈ സമയത്ത് ഒഴിവാക്കാവുന്നതാണ്. ബേക്കറി പലഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. റെഡ് മീറ്റിലെ പൂരിത കൊഴുപ്പും അമിനോ ആസിഡും കരള്‍ കോശങ്ങള്‍ക്കു കൂടുതല്‍ നാശം വരുത്തും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍