യുവാക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള വിഭാഗക്കാരില്‍ കാണുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് ഹൃദ്രോഗം. ദൈനംദിന ജീവിതത്തില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ നമുക്ക് ഹൃദ്രോഗത്തെ ചെറുക്കാന്‍ സാധിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം.
പ്രാതല്‍ നന്നായി കഴിക്കുകയും അത്താഴം മിതമായി കഴിക്കാനും ശ്രദ്ധിക്കുക
മൂന്ന് നേരവും ചോറ് മാത്രം കഴിക്കുന്ന ശീലം ഉപേക്ഷിക്കുക
എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക
ഒരിക്കല്‍ തിളപ്പിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കുക
കൊഴുപ്പ് കുറഞ്ഞതും എളുപ്പം ദഹിക്കുന്നതുമായ ആഹാരങ്ങള്‍ കഴിക്കുക
ഫാസ്റ്റ് ഫുഡ്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക
ചെറുമത്സ്യങ്ങള്‍, മത്തി, അയല, ചൂര തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം