കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ വെളുത്തുള്ളി കഴിക്കണം, അതും ഇങ്ങനെ...

ചൊവ്വ, 25 ഡിസം‌ബര്‍ 2018 (14:30 IST)
വെളുത്തുള്ളി നല്ലൊരു ഔഷധം തന്നെയാണ്. പല ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാനും വെളുത്തുള്ളിക്ക് കഴിയും. അതുപോലെ തന്നെ കൊളസ്‌ട്രോൾ ഉള്ളവർക്കും വെളുത്തുള്ളി വളരെ സഹായകരമാണ്. വെളുത്തുള്ളികൊണ്ട് കൊളസ്‌ട്രോളിനെ വരുതിയിൽ നിർത്താൻ കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്.
 
കൊളസ്‌ട്രോൾ പല ആളുകളുടെ ജീവിതത്തിലും വില്ലൻ തന്നെയാണ്. ഭക്ഷണത്തിൽ വളരെയധികം നിയന്ത്രണം വരുത്തേണ്ട ഈ രോഗാവസ്ഥ തന്നെയാണിത്. ദിവസേന നാലോ അഞ്ചോ അല്ലി വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ സാധിക്കും. 
 
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വെളുത്തുളളിക്ക് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദ്രോഗത്തെ അകറ്റാനും കഴിവുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍