ശരീരത്തിന് എന്തുകഴിച്ചിട്ടും ഒരു പുഷ്ടിയില്ലെന്ന് ആളുകള്‍ പറയാറുണ്ട്. ഭക്ഷണശീലത്തിലെ ചില അപാതകള്‍ കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന അനീമിയെ തടയാന്‍ ഇലക്കറികള്‍ സഹായിക്കും. ബീറ്റ്‌റൂട്ടില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പിന്റെ അംശം ഉണ്ട്. ഇത് ഹീമോഗ്ലോബിന്‍ ഉയര്‍ത്തും. മുട്ടകഴിക്കുന്നതും ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. സോയാബീനില്‍ നിറയെ ഇരുമ്പും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.