ആദ്യരാത്രിയില്‍ പാല്‍ കുടിക്കുന്നത് എന്തിന് ?; പകരം ബിയര്‍ കുടിച്ചാലോ ?
ശനി, 2 ഏപ്രില്‍ 2016 (17:01 IST)
ഇന്ത്യക്കാര്‍ക്കിടയിലെ ആദ്യരാത്രി എന്ന സങ്കല്‍പ്പത്തിന് വലിയ പ്രാധാന്യമാണുള്ളത്. 3000 ബിസിക്ക് മുമ്പായിത്തന്നെ ഇന്ത്യയിലെ ഹൈന്ദവര്‍ക്കിടിയില്‍ ഈ ആചാരമുണ്ടായിരുന്നു. മുല്ലപ്പൂവിന്റെ സുഗന്ധത്തില്‍ ഒരു ഗ്ലാസ് പാലുമായി മണിയറയിലേക്കെത്തുന്ന വധുവിനെക്കുറിച്ചുള്ള മധുരകരമായ ഓര്‍മ്മകള്‍ക്ക് ആദ്യം നിറം ലഭിക്കുന്നത് ആദ്യരാത്രിയിലെ ഈ ചടങ്ങിലൂടെയാണ്. കാലം മാറിയതിന് പിന്നാലെ ഇത്തരം സങ്കല്‍പ്പങ്ങളിലും അഴിച്ചുപണി വന്നു. പാലിന് പകരം ബിയറും വൈനും കൂടുതല്‍ ലഹരി സമ്മാനിക്കുന്ന വിദേശമദ്യവുമാണ് ഇന്ന് പലര്‍ക്കും താല്‍പ്പര്യം. പാലും ബിയറും സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ്.
ജീവിതമാകുന്ന ഒരുമിച്ചുള്ള യാത്രയുടെ പങ്കുവെക്കലിന്റെ ആദ്യ നിമിഷമാണ് ആദ്യരാത്രിയില്‍ ദമ്പതികള്‍ പാല്‍ കുടിക്കുന്നതിലൂടെ പറയുന്നത്. വളരെ പഴയ പാരമ്പര്യമാണെങ്കിലും ഈ ആചാരത്തിന് പല വിശ്വാസങ്ങളും വാസ്തവങ്ങളുമുണ്ട്, മാത്രമല്ല, ആരോഗ്യപരമായ ചില കാരണങ്ങളും. ഇന്ത്യാക്കാര്‍ക്കിടയില്‍ പശുവിനും പാലിനും അമിതമായ പ്രധാന്യമുള്ളതിനാല്‍ പുരാതനകാലം മുതല്‍ ആദ്യരാത്രിയില്‍ പാല്‍ ഉപയോഗിച്ചിരുന്നു. പാല്‍ കുടിച്ചുകൊണ്ട് പുതിയ ജീവിതം തുടങ്ങിയാല്‍ എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകുമെന്നും വിശ്വാസമുണ്ട്.
ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ പാല്‍ നല്ലതാണെന്നും വിശ്വാസമുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പുതിയ വീട്ടിലേക്ക് താമസം മാറുബോള്‍ പാല്‍ തിളപ്പിക്കുന്നത്. കൂടാതെ ആരോഗ്യത്തിനും പാല്‍ ഉത്തമമാണ്. വിവാഹ ദിവസത്തിന്റെ ആഘോഷവും അലച്ചിലും കഴിയുമ്പോള്‍ ശരീരം വല്ലാതെ ക്ഷീണിക്കുന്നു. ഇതിന് ശേഷം പാല്‍ കുടിച്ചാല്‍ ശരീരത്തിന് ഊര്‍ജം ലഭിക്കുന്നു. അതിലുപരിയായി പാല്‍ കുടിക്കുന്നത് ലൈംഗികശക്‌തി വര്‍ദ്ധിപ്പിക്കുകയും നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ആയുര്‍വേദ പ്രകാരം പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പാല്‍ സഹായിക്കും. ശരീരത്തിലെ വാത, പിത്ത പ്രകൃതം ബാലന്‍സ് ചെയ്യാന്‍ പാലിന് അപാരമായ കഴിവുണ്ട്. കിടക്കുന്നതിന് മുമ്പ് ചെറിയ ചൂടുള്ള പാല്‍ പതിവാക്കുന്നത് സന്താനോല്‍പാദനത്തിന് സഹായകമാണ്.
ആദ്യരാത്രിയില്‍ ബിയര്‍ പങ്കുവെച്ചാല്‍:-
പാലിന് പകരമായി ബിയറും വൈനും കൂടുതല്‍ ലഹരി സമ്മാനിക്കുന്ന വിദേശമദ്യങ്ങളും ഇന്നത്തെ യുവത്വം ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ ക്ഷീണവും അവശതയും നല്‍കാന്‍ മാത്രമെ ഇതുകൊണ്ട് സാധിക്കു. പാല്‍ നുണഞ്ഞ് സംസാരിച്ച് ഇരിക്കുന്നതിന്റെ ത്രില്‍ ബിയര്‍ സമ്മാനിക്കുന്നില്ല. പുരുഷന്‍മാര്‍ ബിയര്‍ കുടിക്കുന്നതിലൂടെ ലൈംഗിക ആവേശം അമിതമായി തോന്നാനും പങ്കാളിയെ നിര്‍ബന്ധിച്ച് രതിക്രീഡകളിലേക്ക് ക്ഷണിക്കാനും ഈ ശീലം കാരണമാകും. മദ്യം ഉപയോഗിച്ചുള്ള പങ്കുവെക്കല്‍ കുടുംബ ജീവിതത്തിന് തിരിച്ചടികള്‍ സമ്മാനിക്കും.
ബിയറിലെ ആൽക്കഹോളിന്റെ അംശം ചിലപ്പോള്‍ പങ്കാളിയെ തളര്‍ത്തിയേക്കാം. ബിയറിന്റെ രുചി ഇഷ്‌ടപ്പെടാത്ത പെണ്‍കുട്ടികള്‍ ശര്‍ദ്ദിക്കുകയും തളര്‍ന്നു ഉറങ്ങി പോകുന്നതിനും കാരണമാകും. വിവാഹത്തിന്റെ തിരിക്കില്‍ നിന്ന് മോചനം നേടി കിടപ്പറയില്‍ എത്തുമ്പോള്‍ ക്ഷീണം ശരീരത്തെ പിടികൂടിയിട്ടുണ്ടാകും. ഈ സമയം ബിയര്‍ ഒരിക്കലും അനുയോജ്യമല്ല. ബിയറിലുള്ള പ്രോബയോട്ടിക്കുകളും വൈറ്റമിൻ ബിയും നിങ്ങളുടെ മൊത്തം ആരോഗ്യത്തെ ബലപ്പെടുത്തുമെങ്കിലും ആദ്യരാത്രിയില്‍ വിപരീതമായി മാത്രമെ ഫലം ലഭിക്കുകയുള്ളൂവെന്നും പഠനങ്ങള്‍ പറയുന്നു.