എല്ലാ ദിവസവും തല കുളിക്കണോ?

വെള്ളി, 6 ഒക്‌ടോബര്‍ 2023 (15:40 IST)
ദിവസത്തില്‍ രണ്ട് നേരമെങ്കിലും കുളിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. കേരളത്തിലെ കാലാവസ്ഥയാണ് ഒന്നിലേറെ തവണ കുളിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ എല്ലാ ദിവസവും തല കുളിക്കേണ്ട ആവശ്യമുണ്ടോ? നമുക്ക് പരിശോധിക്കാം..! 
 
ദിവസവും മുടി കഴുകുന്നത് അത്ര നല്ല കാര്യമല്ല. പ്രത്യേകിച്ച് ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് മുടിക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. തുടര്‍ച്ചയായ ഷാംപൂ ഉപയോഗം മുടിയുടെ സ്വാഭാവികമായ എണ്ണമയം തീര്‍ത്തും ഇല്ലാതാക്കും. എല്ലാ ദിവസവും ഷാംപൂ ഉപയോഗിച്ച് തന്നെ മുടി വൃത്തിയാക്കണമെന്നില്ല. ഷാംപൂ ഉപയോഗിക്കാത്ത സമയങ്ങളില്‍ ശിരോചര്‍മത്തിലെ പൊടി നന്നായി കഴുകി കളഞ്ഞാല്‍ മതി. ദിവസവും ഷാംപൂ ഉപയോഗിക്കുമ്പോള്‍ മുടി ഡ്രൈ ആകാന്‍ സാധ്യത കൂടുതലാണ്. സ്വാഭാവിക എണ്ണമയം നഷ്ടമാകുന്നതോടെ മുടി പൊട്ടി പോകാനും കൊഴിയാനും തുടങ്ങും. ആഴ്ചയില്‍ മൂന്നോ നാലോ തവണ മാത്രം ഇടവെട്ട് മുടി ഷാംപൂ ഉപയോഗിച്ച് കഴുകാവുന്നതാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍