വൈകാരികമായി അടുപ്പമുള്ളവരോട് മാത്രമാണോ നിങ്ങള്‍ക്ക് ലൈംഗിക താല്‍പര്യം തോന്നുന്നത്, ഇക്കാര്യം അറിയണം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 16 ജനുവരി 2025 (15:53 IST)
വൈകാരികമായി അടുപ്പമുള്ളവരോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന അവസ്ഥയുള്ളവരെയാണ് ഡെമീസെക്ഷ്വല്‍ എന്ന് പറയുന്നത്. അതായത് അവര്‍ക്ക് ഒരു സെലിബ്രിറ്റിയേയോ സിനിമാതാരത്തെയോ ഒറ്റനോട്ടത്തില്‍ ആകര്‍ഷകരായ ആളുകളെ കണ്ടാലോ ആകര്‍ഷണം തോന്നില്ല. അതായത് കോഫി ഷോപ്പില്‍ വച്ചോ പൊതുയിടത്തില്‍ വച്ചോ ഭംഗിയുള്ള ഒരാളെ കണ്ടതുകൊണ്ട് ഇത്തരക്കാര്‍ക്ക് ലൈംഗിക ആകര്‍ഷണം തോന്നില്ല.അതേസമയം ഇവര്‍ക്ക് മാനസികമായ ഒരു അടുപ്പം തോന്നിയാല്‍ താല്‍പര്യം തോന്നുകയും ചെയ്യും.
 
സാധാരണ ആളുകള്‍ക്ക് പൊതുയിടത്തില്‍ പരിചയമില്ലാത്ത ആളുകളെ കണ്ടാലും ലൈംഗിക ആകര്‍ഷണം തോന്നാറുണ്ട്. എന്നാല്‍ ഡെമി സെക്ഷ്വലില്‍ ആളുകള്‍ക്ക് തുടക്കത്തില്‍ തന്നെ ആരോടും ലൈംഗിക ആകര്‍ഷണം തോന്നാറില്ല. മാനസികമായ അടുപ്പം എന്നു പറയുമ്പോള്‍ സൗഹൃദമായാല്‍ പോലും ഇവര്‍ക്ക് ലൈംഗിക ആകര്‍ഷണം തോന്നാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍