പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് താരൻ. ചെറിയ തോതിൽ ആരംഭിക്കുന്ന ഈ പ്രശ്‍നം തുടക്കത്തിലേ വേണ്ടവിധം കൈകാര്യം ചെയ്‌തില്ലെങ്കിൽ മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം. വൃത്തിയില്ലായ്മയാണ് താരം കുമിഞ്ഞുകൂടാൻ കാരണം. പൊടി, അഴുക്ക് എന്നിവ അടിഞ്ഞു കൂടുന്നതും എണ്ണമയം കൂടുന്നതും കുറയുന്നതുമൊക്കെ താരൻ ഉണ്ടാക്കുന്ന പ്രധാന ഘടകങ്ങളാണ്. താരൻ വരാനുള്ള കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;