വാഴപ്പൂവ് നാട്ടിന്‍ പ്രദേശങ്ങളില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ്. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങളും ഉണ്ട്. വാഴപ്പൂവില്‍ ആറുതരം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവര്‍ക്ക് വളരെ നല്ലതാണിത് കഴിക്കുന്നത്. ധാരാളം നാരുകളാല്‍ സമ്പുഷ്ടമായ വാഴപ്പൂവ് മലബന്ധം പോലുള്ള ദഹന പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു.
ഇതില്‍ അടങ്ങിയിട്ടുള്ള അയണിന്റെ അംശം ശരീരത്തിലെ രക്തോല്‍പാദനം കൂട്ടുന്നതിന് സഹായിക്കുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്ക് വളരെ നല്ലതാണ് വാഴപ്പൂവ്. ഇത് മുലപ്പാലിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ ആര്‍ത്തവ സമയത്തെ അമിതമായ രക്തസ്രാവം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. അതിനൊക്കെ പുറമേ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വാഴപ്പൂവ് കഴിക്കുന്നത് നല്ലതാണ്.