ഒരു ഗുളിക; ആയുസ് നൂറിലധികം വര്‍ഷം!

ബുധന്‍, 3 ഫെബ്രുവരി 2010 (21:13 IST)
PRO
ആയുസ് കൂട്ടിക്കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ? അങ്ങനെ എന്തെങ്കിലും ഉപകരണമോ മരുന്നോ കണ്ടുപിടിച്ചിരുന്നെങ്കില്‍ ഒരു 300 - 400 വര്‍ഷം ജീവിക്കാമായിരുന്നു എന്ന് ആഗ്രഹിക്കാത്തവര്‍ വിരളം. എങ്കില്‍ അത്തരം ആഗ്രഹം ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ ആഗ്രഹം നടക്കാന്‍ പോകുന്നു!

നൂറിലധികം വര്‍ഷം ജീവിക്കാന്‍ സഹായിക്കുന്ന ഒരു ഗുളിക ഉടന്‍ വിപണിയിലെത്തുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നു. വിവിധരാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ ഒരു ടീമാണ് നൂറിലധികം വര്‍ഷം ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സഹായിക്കുന്ന ഗുളികകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്.

രോഗങ്ങളെയും അനാരോഗ്യത്തെയും ശക്തമായി പ്രതിരോധിക്കാന്‍ ശേഷിയുള്ള ഈ ഗുളികകള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പരീക്ഷണം നടത്താന്‍ കഴിയുമെന്ന് ദി ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഹൃദയാഘാതം, പക്ഷാഘാതം, അള്‍ഷിമേഴ്സ് എന്നിവയുണ്ടാകാനുള്ള സാധ്യതയെ പരമാവധി കുറയ്ക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാനും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഈ ഗുളികയ്ക്ക് കഴിയുമത്രേ.

എന്തായാലും ഇത്തരം ഒരു മരുന്ന് വിപണിയിലെത്തിയാല്‍ എന്താണ് സംഭവിക്കുകയെന്ന് പറയാനുണ്ടോ? അത് ആലോചിച്ചാല്‍ ഒരേ സമയം സന്തോഷവും ദുഃഖവുമുണ്ടാകുമെന്ന് തീര്‍ച്ച.

വെബ്ദുനിയ വായിക്കുക