ഈ കാരണം കൊണ്ടാണോ വിവാഹം വേണ്ടെന്ന് വച്ചത് ? അതെന്തായാലും മോശമായി !

തിങ്കള്‍, 17 ജൂലൈ 2017 (12:49 IST)
പുതുജീവിതത്തിന്റെ തുടക്കമാണ് വിവാഹമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും പല മാറ്റങ്ങളും അനിവാര്യമുള്ള ഒരു ഘട്ടം. ഭൂരിഭാഗം പേരും വിവാഹത്തെ അനുകൂലിക്കാറുണ്ടെങ്കിലും ചുരുക്കം ചിലര്‍ വിവാഹം വേണ്ടെന്ന തീരുമാനവുമെടുക്കാറുണ്ട്. വിവാഹം കഴിയ്ക്കാതിരിയ്ക്കാന്‍ പലര്‍ക്കും പല കാരണങ്ങളുമുണ്ടാകും. എന്തെല്ലാമാണ് അതെന്ന് നോക്കാം...
 
സ്വാതന്ത്ര്യം അല്‍പമെങ്കിലും കുറയുമെന്ന ചിന്തയുള്ള ആളുകള്‍ വിവാഹം കഴിക്കാന്‍ താല്പര്യം കാണിക്കാറില്ല. നമ്മുടെ സമയം മറ്റൊരാള്‍ക്കായിക്കൂടി പങ്കു വയ്‌ക്കേണ്ടി വരുമെന്നും വിവാഹമെന്നാല്‍ ഉത്തരവാദിത്വം കൂടിയ എന്തോ ആണെന്നും പങ്കാളിയുടെയും വീടിന്റെയും കുട്ടികളുടെയുമെല്ലാം കാര്യങ്ങള്‍ വളരെ കൃത്യമായി നിറവേറ്റേണ്ടി വരുമെന്ന ഭയം മൂലവും ഇതില്‍ നിന്നും പിന്മാറുന്നവരും ധാരാളമാണ്. 
 
പങ്കാളിയുടെ മാതാപിതാക്കളും കുടുംബവുമെല്ലാം തനിക്കുകൂടി ബാധ്യതയാകുമെന്നു കരുതി വിവാഹം വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണവും കുറവല്ല. വിവാഹശേഷം കുട്ടികളെന്നത് സമൂഹത്തിന്റെ നിയമമമാണ്. അതായത് ഏറ്റവും വലിയ ഉത്തരവാദിത്വം. ഇത് ഏറ്റെടുക്കാന്‍ മടിയ്ക്കുന്നവരും കുട്ടികള്‍ വേണ്ടെന്ന തീരുമാനമെടുക്കുന്നവരും സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടമാകുമെന്നു കരുതുന്നവരും വിവാഹം വേണ്ടെന്നു വക്കാറുണ്ട്.  

വെബ്ദുനിയ വായിക്കുക