4. മലബന്ധം ഉണ്ടാകാതെ നോക്കുക. വര്‍ഷങ്ങളായി മലബന്ധം നിലനില്‍ക്കുന്നവര്‍ക്ക് വെരിക്കോസ് വെയിന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഉപ്പിന്‍റെ ഉപഭോഗം കുറയ്ക്കുക.
5. അധികം സമയം ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യാതിരിക്കുക. അര മണിക്കൂര്‍ ഇടവിട്ടെങ്കിലും അല്പം നടക്കുക.
ചിട്ടയായ ജീവിതക്രമത്തിലൂടെ വെരിക്കോസ് വെയിനിനെ പ്രതിരോധിക്കാന്‍ കഴിയും. മടി പിടിച്ച ജീവിത ശൈലിയും അനാരോഗ്യകരമായ ആഹാരരീതിയുമാണ് മിക്ക അസുഖങ്ങള്‍ക്കും കാരണം.