പാരമ്പര്യം, വയസ്സ്, വരണ്ട ചര്‍മ്മം, ദീര്‍ഘമായ കരച്ചില്, ജോലി സംബന്ധമായി കമ്പ്യൂട്ടറിനു മുന്നില്‍ ഏറെസമയം ചിലവഴിക്കുന്നത്, ശാരീരികമോ മാനസികമോ ആയ സമ്മര്‍ദ്ദം, ഉറക്ക കുറവ്, അനാരോഗ്യകരമായ ആഹാരക്രമം തുടങ്ങിയ പല കാരണങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ട്. വിഷമിക്കേണ്ട ഇതാ ചില എളുപ്പ വഴികള്‍.
കണ്ണിന്റെ താഴെ കാണുന്ന ആ പാടുകള്‍ മാറ്റാന്‍ ചില പരിഹാര മാര്‍ഗങ്ങള്‍:
*കണ്ണിനു ചുറ്റുമുള്ള മൃദുല ചര്‍മ്മത്തിന് വളരെയധികം ഗുണപ്രദമായ ഒന്നാണ് ബദാം എണ്ണ. കണ്‍തടത്തിലെ കറുപ്പ് നിറം അകറ്റാന്‍ നിത്യേനെ ഇത് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്.
* കുക്കുമ്പര്‍,തേന്‍, ബദാം ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് കണ്ണിനു ചുറ്റും പുരട്ടിയാല്‍ കണ്‍തടത്തിലെ കറുപ്പു മറും
* തൈരും തേനും കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടിയാലും പ്രശ്നത്തിനു പരിഹാരം കിട്ടും.
* മുന്തിരി ജ്യൂസ് അല്ലെങ്കില്‍ തക്കാളി നീര് എന്നിവയില്‍ തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടുന്നതും ഗുണം ചെയ്യുന്നതാണ്.