ആരാധകർക്ക് സർപ്രൈസ് ഗിഫ്റ്റുമായി ബ്ലാസ്റ്റേഴ്സ് ടീം

ബുധന്‍, 29 ഓഗസ്റ്റ് 2018 (11:29 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പുതിയ സീസണൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കായി സർപ്രൈസ് ഗിഫ്റ്റുകൾ ഒരുക്കുന്നു. ആരാധകർക്കായി ചില നിര്‍ണ്ണായക തീരുമാനമെടുക്കാനാണ് ബ്ലാസ്റ്റേഴ്സ് ടീമിന്റെ നിലപാറട്.
 
ബ്ലസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി സ്‌റ്റേഡിയത്തിലെ മത്സരങ്ങളുടെ ടിക്കറ്റ് നിരക്കുകള്‍ കുറക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ചില സ്‌പോട്‌സ് വെബ് സൈറ്റുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
 
കേരളത്തെ ബാധിച്ച മഴക്കാല ദുരിതമാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് ആലോചിക്കാന്‍ കാരണം. പ്രളയത്തെ തുടർന്ന് കേരളം വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. അതിനാൽ, നിലവിലുള്ള നിരക്ക് തന്നെ തുടർന്നാൽ കാണികൾ കുറയുമെന്ന കണക്കുകൂട്ടലും ടീമുനുണ്ട്.
 
ജൂലൈയില്‍ കൊച്ചിയില്‍ നടന്ന ലാലിഗ വേള്‍ഡില്‍ 250 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരയ്ക്ക്. എന്നാല്‍ നാലിലൊന്ന് കാണികള്‍ മാത്രമാണ് അന്ന് സ്റ്റേഡിയത്തിലെത്തി മത്സരം കാണാനെത്തിയത്. ഇതും ടീക്കറ്റ് നിരക്ക് കുറക്കാന് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിനെ പ്രേരിപ്പിക്കുന്നു. സെപ്റ്റംമ്പര്‍ 29 മുതലാണ് ഇപ്രാവശ്യത്തെ ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍