ആവേശം നിറഞ്ഞ മത്സരത്തില്‍ മെസി നെയ്മര്‍ സുവാരസ് സഖ്യം എതിരാളികളുടെ പാളയത്തിലേക്ക് നിരന്തരം ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടക്കം മുതല്‍ കളിയുടെ മേധാവിത്വം സ്വന്തമാക്കിയ മെസിയും സംഘവും ഇരുപതാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി. മെസിയായിരുന്നു ആവര്‍ക്കായി ആദ്യ ഗോള്‍ നേടിയത്. ഗോളിന്റെ ആത്മവിശ്വാസത്തില്‍ മുന്നേറിയ ബാഴ്സയ്ക്കായി 36മത് മിനിറ്റില്‍ നെയ്മറും ഗോള്‍ വല ചലിപ്പിച്ചു.
രണ്ടാം പകുതിയിലും ആക്രമണത്തിന് ഒട്ടു കുറവ് വരുത്താതെ കളം നിറഞ്ഞ ബാഴ്സയ്ക്കായി 74മത് മിനിറ്റില്‍ മെസി വീണ്ടും ഗോള്‍ കണ്ടെത്തി. 79-മത് മിനിറ്റില്‍ വില്യംസാണ് അത്ലറ്റിക് ബില്‍ബാവോയുടെ ആശ്വാസ ഗോള്‍ നേടിയത്. ബാഴ്സലോണയുടെ 27-മത് സ്പാനിഷ് കിംഗ്സ് കപ്പ് കിരീടമാണിത്. സീസണില്‍ ബാഴ്സ നേടുന്ന രണ്ടാം കിരീടവും.