പതിനൊന്നാമത് സാഫ് കപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്
ബുധന്‍, 23 ഡിസംബര്‍ 2015 (10:48 IST)
പതിനൊന്നാമത് സാഫ് കപ്പ് ഫുട്ബോളിന് ഇന്ന് തിരുവനന്തപുരത്ത് കിക്കോഫ്. 26 വർഷത്തിനു ശേഷം കേരളം ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കമാകും. ഇന്ത്യയുള്‍പ്പെടെ ഏഴ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നേപ്പാളും ശ്രീലങ്കയും ഏറ്റുമുട്ടും.
സുരക്ഷാഭീഷണി മൂലം പാകിസ്ഥാൻ പിൻമാറിയതോടെയാണ് ടൂർണമെന്റിൽ ഏഴ് രാജ്യങ്ങളായി മാറിയത്. ഇരു ഗ്രൂപ്പുകളായി നടക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ ഒന്നാമതെത്തുന്ന രണ്ട് ടീമുകൾ വീതം ഒരേ ഗ്രൂപ്പിൽ നിന്നും സെമിയിലേക്ക് കടക്കും. ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക എന്നിവരാണ് എ ഗ്രൂപ്പിൽ. അഫ്ഗാനിസ്ഥാൻ, മാൽദീപ്സ്, ഭൂട്ടാൻ, ബംഗ്ളാദേശ് എന്നിവരാണ് ബി ഗ്രൂപ്പിൽ. ഈ മാസം 31നാണ് സെമിഫൈനലുകൾ. ജനുവരി മൂന്നിന് ഫൈനൽ നടക്കും. ഇന്ന് വൈകുന്നേരം ആറരക്കാണ് ഉദ്ഘാടന മത്സരം. ഗ്രൂപ്പ് എയിലെ നേപ്പാളും ശ്രീലങ്കയും തമ്മില്‍ രണ്ട് കളികളുള്ള ദിവസങ്ങളില്‍ ആദ്യമത്സരം മൂന്നരക്ക് നടക്കും.