കഴിഞ്ഞ ലോകകപ്പില്‍ കൊളംബിയന്‍ താരം സുനിഗയുടെ കാല്‍മുട്ട് പ്രയോഗത്തില്‍ സൂപ്പര്‍താരം നെയ്മര്‍ മൈതാനത്ത് വീണുകരഞ്ഞപ്പോള് ബ്രസീല്‍ ആരധകര്‍ക്കൊപ്പം ഫുട്ബോള്‍ പ്രേമികള്‍ ഒന്നടങ്കം നിരാശയിലേക്ക് വീണു. എന്നാല്‍ കഴിഞ്ഞ ദിവസം കോപ്പ അമേരിക്കയില്‍ സുനിഗയോട് നെയ്മര്‍ പകരംവീട്ടി. ഗോള്‍ നേടിയല്ല, പകരം തെറിയഭിഷേകം നടത്തിയാണ് ബ്രസീല്‍ താരം പകരം വീട്ടിയത്.
വ്യാഴാഴ്ച്ച നടന്ന മത്സരത്തില്‍ നെയ്മരെ പൂട്ടാനുള്ള ചുമതല കൊളംബിയ ഏല്‍പ്പിച്ചുകൊടുത്തത് യുവാന്‍ സുനിഗയ്ക്കുതന്നെയായിരുന്നു. തുടക്കം മുതല്‍ ഇടം വലം തിരിയാനാവാത്തവിധം ബ്രസീല്‍ താരത്തെ സുനിഗ വട്ടം പിടിക്കുകയും ചെയ്തു. സുനിഗ ക്രത്യതയോടെ ആ കര്‍മ്മം ചെയ്തതോടെ നെയ്മര്‍ താരത്തിനെതിരെ അസഭ്യവര്‍ഷം നടത്തിയത്. നേര്‍ക്കുനേര്‍ വരുന്ന നിമിഷങ്ങളില്‍ നെയ്മര്‍ തെറിയഭിഷേകം നടത്തുന്നതില്‍ ഒട്ടും പിശുക്ക് കാണിച്ചുമില്ല. ലോകകപ്പ് സംഭവത്തില്‍ മാപ്പ് നല്കണമെങ്കില് നീ എന്നെ ഫോണില്‍ വിളിക്കൂ എന്ന് നെയ്മര്‍ ആവര്‍ത്തിക്കുന്നുമുണ്ട്.
ലോകകപ്പിന്റെ മോശം ഓര്‍മ്മകളുമായി കൊളംബിയക്കെതിരെ ഇറങ്ങിയ ബ്രസീലിന് കോപ്പയിലും അടിതെറ്റിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ ബ്രസീലിനെ തോല്‍പ്പിച്ചത്. പ്രകോപനങ്ങള്‍ക്കൊടുവില്‍ ചുവപ്പു കാര്‍ഡ് കണ്ടാണ് നെയ്മര്‍ കളംവിട്ടത്.