ഗോള്‍ വീണു, പക്ഷേ മെസി ഓഫ് സൈഡായിരുന്നു!

ചൊവ്വ, 22 ജൂണ്‍ 2021 (06:22 IST)
കോപ്പ അമേരിക്ക പോരാട്ടത്തില്‍ പരഗ്വായ്‌ക്കെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ ലീഡ് സ്വന്തമാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു. മത്സരത്തിന്റെ പത്താം മിനിറ്റിലാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. കാഴ്ചക്കാരായി നിന്ന പരഗ്വായ് പ്രതിരോധനിരയെ വിദഗ്ധമായി കബളിപ്പിച്ച് പാപ്പു ഗോമസ് ആണ് അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഏയ്ഞ്ചല്‍ ഡി മരിയയുടെ പാസാണ് ഗോമസ് ലക്ഷ്യത്തിലെത്തിച്ചത്. 

ആദ്യ പകുതിയുടെ അവസാന മിനിറ്റിലും ഗോള്‍ പിറന്നു. എന്നാല്‍, അത് ഓഫ് സൈഡ് വിളിക്കുകയായിരുന്നു. അതൊരു ഓണ്‍ ഗോള്‍ കൂടിയായിരുന്നു. നേരത്തെ അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയ ഗോമസ് ഒരു ലോ ക്രോസ് പാസ് നായകന്‍ ലയണല്‍ മെസിയെ ലക്ഷ്യമിട്ട് നല്‍കുകയായിരുന്നു. പരഗ്വായ് താരം ജൂനിയര്‍ അലോന്‍സൊയുടെ കാലില്‍ തട്ടി അത് സ്വന്തം പോസ്റ്റിലേക്ക്. ഓണ്‍ ഗോള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍, അര്‍ജന്റീന നായകന്‍ മെസി ഓഫ് സൈഡായിരുന്നു എന്നും ഗോമസിന്റെ പാസിനായി ഓഫ് സൈഡില്‍ നിന്ന് മെസി പരിശ്രമം നടത്തിയെന്നും വാറിലൂടെ വ്യക്തമായി. അര്‍ജന്റീനയ്ക്ക് ലഭിച്ച ഓണ്‍ ഗോള്‍ പിന്‍വലിക്കുകയും ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍