ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ വീട്ടില്‍ നിന്നു ഇറക്കിവിട്ട 28 കാരിയെ ഓര്‍മയില്ലേ? സ്നേഹസമ്മാനമായി മറഡോണ ബ്യൂണസ് ഐറിസില്‍ വാങ്ങി കൊടുത്ത വീട്ടില്‍ നിന്നുമാണ് കാമുകി റോസിയോ ഒളിവ മറഡോണയെ പുറത്താക്കിയത്. ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അര്‍ജന്റീനന്‍ ഇതിഹാസത്തെ കാമുകി വീട്ടില്‍ നിന്നും പുറത്താക്കിയത്.
മുന്‍ ഫുട്ബോള്‍ താരമായ ഒളിവ അര്‍ജന്റീനയിലെ ക്ലബിനു വേണ്ടി കളിക്കുന്നതിനിടെ 2012ലാണ് മറഡോണയെ കണ്ടുമുട്ടിയത്. ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫെയ്നുമായുള്ള 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് മറഡോണ 28 കാരിയായ ഒളിവയുമായി അടുത്തത്. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു. അങ്ങനെയാണ് പ്രണയ സമ്മാനമായി റോസിയോ ഒളിവയ്ക്ക് മറഡോണ ബ്യൂണസ് ഐറിസില്‍ മനോഹരമായ ഒരു വീട് വാങ്ങി നല്‍കിയത്. ഏറെ കഴിയും മുന്‍പ് ഇരുവരും തമ്മില്‍ അകല്‍ച്ചയിലായി. ഒരുമിച്ച് പോകാന്‍ സാധിക്കാത്ത സാഹചര്യം വന്നതോടെ ഒളിവ മറോഡണയെ ആ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു.