ഒരുപക്ഷെ ലോകമെമ്പാടും അർജന്റീന എന്ന ടീമിന് ആരാധകരെ നേടിക്കൊടുത്തത് മറഡോണയായിരിക്കും. 1986ൽ അർജന്റീനയ്ക്കായി കിരീടം നേടിക്കൊടുത്ത ഫുടബോളിന്റെ മഹാമാന്ത്രികൻ 1990ൽ അർജന്റീനയെ ഫൈനൽ വരെ എത്തിക്കുകയും ചെയ്‌തു.അതേസമയം ക്ലബ് ഫുടബോളിൽ ഇറ്റലിയിലെ ചെറുടീമുകളിൽ ഒന്നായ നാപൊളി ക്ക് വേണ്ടിയാണ് മറഡോണ ബൂട്ട് കെട്ടിയത്.
അതേസമയം കളിക്കളത്തിന് പുറത്ത് ലഹരിമരുന്ന് ഉപയോഗത്തിലൂടെ കുപ്രസിദ്ധനാകുകയും ചെയ്തു ഫുടബോളിന്റെ ദൈവം.ഒരു ഭാഗത്ത് ഫുടബോളിലൂടെ ലോകമെങ്ങുമുള്ള ജനങ്ങളുടെ സിരകളിൽ ലഹരി നിറപ്പിച്ച മറഡോണ സ്വയം ലഹരിമരുന്നുകൾക്ക് അടിമയാകുകയും ചെയ്തു. ഒടുവിൽ മറ്റാർക്കും നികത്താനാകാത്ത വിടവ് ബാക്കിവെച്ചുകൊണ്ടാണ് ശപിക്കപ്പെട്ട 2020ലെ ഒരു നവംബർ മാസത്തിലെ 25ആം തിയതി ആ മഹാപ്രതിഭ ലോകത്തിൽ നിന്നും വിടവാങ്ങിയത്.