Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

റാഷ്‌ഫോർഡ് ഇനിയും പെനാൽറ്റി എടുക്കും, വംശീയാധിക്ഷേപങ്ങൾക്കിടെ താരത്തെ പിന്തുണച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

യൂറോകപ്പ്
, ബുധന്‍, 14 ജൂലൈ 2021 (15:50 IST)
യൂറോകപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ പെനാൽറ്റി പാഴാക്കിയ മാർക്കസ് റാഷ്‌ഫോർഡിന് പിന്തുണയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഫൈനൽ മത്സരത്തിന് പിന്നാലെ താരത്തിനെതിരെ വംശീയാധിക്ഷേപം ഉയർന്നതിനെ തുടർന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ പരസ്യമായി പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.
 
ചെങ്കുപ്പായത്തിൽ പെനാൽറ്റി എടുക്കാന്‍ അവസരം വന്നാൽ റാഷ്‌ഫോര്‍ഡ് ഇനിയും മുന്നോട്ടുവരുമെന്നും അവൻ കിക്കെടുക്കുക തന്നെ ചെയ്യുമെന്നും മാഞ്ചസ്റ്റർ പരിശീലകൻ  ഒലേ സോള്‍ഷയര്‍ പറ‌ഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിന്‍റെ സമ്മര്‍ദം ഒഴിവാക്കാന്‍ ഒരുപാട് കളിക്കാര്‍ താത്പര്യപ്പെടുമ്പോള്‍ വെല്ലുവിളി ഏറ്റെടുത്ത റാഷ്‌ഫോര്‍ഡിനെ വിജയികളുടെ പട്ടികയിൽ ഉള്‍പ്പെടുത്തണമെന്നും സോള്‍ഷെയര്‍ അഭിപ്രായപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ക്രിക്കറ്റിന്റെ അമരത്ത് ക്രിസ് ഗെയ്‌ൽ, നേട്ടങ്ങൾ ഏറെയും ആർസി‌ബിക്കൊപ്പം