ബ്ലാസ്‌റ്റേഴ്‌സ് തപ്പിത്തടയുന്നു; ജപ്പാന്‍ താരത്തിന്റെ തകര്‍പ്പന്‍ ഗോളില്‍ യുണൈറ്റഡ് മുന്നില്‍

ശനി, 1 ഒക്‌ടോബര്‍ 2016 (20:34 IST)
ഐഎസ്എൽ മൂന്നാം പതിപ്പിലെ ഉദ്ഘാടന മൽസരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു ഗോള്‍ നേടി. ജപ്പാന്‍ താരം യൂസ കറ്റ്‌സുമിയാണ് 55മത് മിനിറ്റില്‍ യുണൈറ്റഡിനാ‍യി ഗോള്‍ നേടിയത്.

ആദ്യ പകുതി ഗോൾരഹിതമായിരുന്നുവെങ്കിലു രണ്ടാം പകുതിയുടെ തുടക്കത്തില്‍ യുണൈറ്റഡ് ഗോള്‍ നേടുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ പിഴവില്‍ നിന്നാണ് ജപ്പാന്‍ താരം ഗോള്‍ കണ്ടെത്തിയത്. ആക്രമണത്തിലൂന്നി കളിക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡും അവർക്കു മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന കേരളാ ബ്ലാസ്റ്റേഴ്സുമാണ് ഇത്തവണയും കാണാന്‍ സാധിക്കുന്നത്.

ശ്രദ്ധേയമായ ഒരു മുന്നേറ്റം പോലും സംഘടിപ്പിക്കാൻ ബ്ലാസ്‌റ്റേഴ്‌സിനായില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡാകട്ടെ, പലകുറി ഗോളിനടുത്തെത്തുകയും ചെയ്തു. പ്രതിരോധനിരയുടെ മികവാണ് ബ്ലാസ്റ്റേഴ്സിനെ പലപ്പോഴും ഗോളിൽനിന്നും രക്ഷിച്ചത്. മത്സരം പുരോഗമിക്കുകയാണ്.

വെബ്ദുനിയ വായിക്കുക