ഐഎസ്എല്‍ ‍: ഇന്ന് ചെന്നൈ മുംബൈ പോരാട്ടം

ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (10:46 IST)
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിൻ എഫ്സിയും മുംബൈയ് എഫ്സിയും ഏറ്റുമുട്ടും. ചെന്നൈയുടെ തട്ടകമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഇന്നത്തെ പോരാട്ടം.

ലീഗില്‍ 6 പോയിന്റുമായി ചെന്നൈയിൽ  മൂന്നാം സ്ഥാനത്തും. മുംബൈയ് ആറാം സ്ഥാനത്തുമാണ് അതിനാല്‍ ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഇന്നത്തെ മത്സരം ജയിക്കാനായാൽ ധോണിയുടെ ടീമിന്  നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറികടന്ന്  രണ്ടാം സ്ഥാനത്ത് എത്താം.  

കഴിഞ്ഞ മത്സരത്തിൽ ഡൽഹിയോട് 4-1 ന്റെ വമ്പൻ തോൽവി വഴങ്ങിയതിന്റെ  ഞെട്ടൽ മായ്ക്കാനാണ് ചെന്നൈ ഇന്ന് സ്വന്തം തട്ടകത്തിൽ  മുംബയ്‌ക്കെതിരെ ഇറങ്ങുന്നത്. അതേസമയം  നോർത്ത് ഈസ്റ്റിനോടേറ്റ 2-0ത്തിന്റെ  തോൽവിയുടെ ആഘാതത്തിലാണ് മുംബൈ ബൂട്ടുകെട്ടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക