സാംബാ താളത്തില്‍ സെര്‍ബിയയുടെ നെഞ്ചത്ത് ബ്രസീല്‍ താണ്ഡവമാടുമോ? ആരാധകര്‍ കാത്തിരിക്കുന്ന കളിയുടെ സമയം ഇതാ

വ്യാഴം, 24 നവം‌ബര്‍ 2022 (10:02 IST)
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീലിന്റെ ആദ്യ മത്സരത്തിനു ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് അര്‍ധരാത്രി 12.30 ന് (അതായത് നാളെ പുലര്‍ച്ചെ) മത്സരം ആരംഭിക്കും. ഗ്രൂപ്പ് ജിയിലാണ് ബ്രസീലിന്റെ സ്ഥാനം. സെര്‍ബിയയാണ് ആദ്യ മത്സരത്തില്‍ ബ്രസീലിന്റെ എതിരാളികള്‍. അര്‍ജന്റീനയ്ക്കും ജര്‍മനിക്കും സംഭവിച്ചതുപോലെ ആദ്യ കളിയില്‍ ബ്രസീലിന് കാലിടറുമോ? അതോ സാംബാ താളത്തില്‍ സെര്‍ബിയയുടെ നെഞ്ചത്ത് നെയ്മറും സംഘവും താണ്ഡവമാടുമോ? കാത്തിരിക്കാം...
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍