ഇപ്പോഴിതാ ഈ തീരുമാനത്തിന് അയവ് വരുത്തിയിരിക്കുകയാണ് ഫിഫ. ഒരു മത്സരത്തിന് വിലക്കും ഒരു വര്‍ഷത്തിനുള്ളില്‍ സമാനമായ കുറ്റകൃത്യം ചെയ്താല്‍ 2 മത്സരങ്ങളില്‍ കൂടി വിലക്ക് ഏര്‍പ്പെടുത്താനാണ് ഫിഫയുടെ പുതിയ നിര്‍ദേശം. നേരത്തെ അച്ചടക്കനടപടിയുടെ ഭാഗമായി ലോകകപ്പിലെ ആദ്യ 2 മത്സരങ്ങള്‍ ക്രിസ്റ്റ്യാനോയ്ക്ക് നഷ്ടമാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. അച്ചടക്കനടപടിയുടെ ഭാഗമായി അര്‍മേനിയക്കെതിരായ അവസാന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റോണോ കളിച്ചിരുന്നില്ല.