കമ്മിന്‍സിന്റെ അഭാവം തിരിച്ചടിയാവില്ല, ഇഷാനില്‍ പൂര്‍ണ്ണവിശ്വാസമുണ്ട് : ഡാനിയേല്‍ വെട്ടോറി

അഭിറാം മനോഹർ

വ്യാഴം, 2 ഏപ്രില്‍ 2026 (17:40 IST)
ഐപിഎല്‍ സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിലൊരുങ്ങുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പാറ്റ് കമ്മിന്‍സിന്റെ അസാന്നിധ്യത്തില്‍ ഇഷാന്‍ കിഷനാണ് ടീമിനെ നയിക്കുന്നത്. കമ്മിന്‍സ് ആദ്യ മത്സരങ്ങളില്‍ ഇല്ലെങ്കിലും താരത്തിന്റെ അസാന്നിധ്യം തിരിച്ചടിയാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എസ്ആര്‍എച്ച് മുഖ്യ പരിശീലകനായ ഡാനിയേല്‍ വെട്ടോറി.
 
പുറം വേദനയെ തുടര്‍ന്ന് ടീമിനൊപ്പം ചേരാന്‍ ഇതുവരെയും പാറ്റ് കമ്മിന്‍സിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇഷാന്‍ കിഷനാണ് ടീമിനെ നയിക്കുന്നത്. ആദ്യമത്സരത്തില്‍ ആര്‍സിബിക്കെതിരെ പരാജയപ്പെട്ടതോടെ കൂടി വലിയ ആശങ്കയിലാണ് ഹൈദരാബാദ് ആരാധകര്‍. ഈ സമയത്താണ് ഇഷാനില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് വെട്ടോറി വ്യക്തമാക്കിയിരിക്കുന്നത്.
 
പാറ്റ് ടീമിനൊപ്പം തന്നെയുണ്ട്. ഇഷാനുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇഷാന്‍ നായകനെന്ന നിലയില്‍ വിജയിച്ച വ്യക്തിയാണ്. ശൈലികള്‍ വ്യത്യസ്തമായിരിക്കാം. എങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തെ ഞങ്ങള്‍ പോസിറ്റീവായാണ് കാണുന്നത്. ക്യാപ്റ്റന്‍സിയിലും കീപ്പിങ്ങിലും സ്വാധീനം ചെലുത്താന്‍ ഇഷാനായിട്ടുണ്ട്. വെട്ടോറി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍