ലോകകപ്പ് കൊണ്ട് കാര്യമില്ല, ഇപ്പോഴും ലോക നമ്പർ വൺ ടീം ബ്രസീൽ തന്നെ: ഫിഫയുടെ പുതിയ പട്ടിക

ചൊവ്വ, 20 ഡിസം‌ബര്‍ 2022 (12:51 IST)
ഖത്തർ ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് പട്ടിക പുറത്ത്.അർജൻ്റീന ലോകചാമ്പ്യന്മാരായെങ്കിലും ക്വാർട്ടറിൽ പുറത്തായ ബ്രസീൽ തന്നെയാണ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ഒരു സ്ഥാനം മെച്ചപ്പെടുത്തി അർജൻ്റീന റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ്.
 
ലോകകപ്പ് ഫൈനലിലെത്തിയ ഫ്രാൻസ് ഒരു സ്ഥാനം മുന്നേറി മൂന്നാം സ്ഥാനത്തെയ്ക്കെത്തി. ബെൽജിയം 2 സ്ഥാനം നഷ്ടമായി നാലാം സ്ഥാനത്താണ്.ഇംഗ്ലണ്ട് അഞ്ചാമതും നെതർലാൻഡ്സ് ആറാം സ്ഥാനത്തുമാണ്. പന്ത്രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ക്രൊയേഷ്യ അഞ്ച് സ്ഥാനം മുന്നേറി ഏഴിലെത്തി. ലോകകപ്പിന് യോഗ്യത നേടാനാകാതിരുന്ന ഇറ്റലി എട്ടാം സ്ഥാനത്താണ്. പോർച്ചുഗൽ ഒൻപതാം സ്ഥാനത്തും സ്പെയിൻ പത്താം സ്ഥാനത്തുമാണ്. ഖത്തർ ലോകകപ്പിൽ ലോകത്തെ അത്ഭുതപ്പെടുത്തിയ മൊറോക്കൊ 11 സ്ഥാനം മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്താണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍