ബാഴ്സക്കും അത്ലറ്റിക്കോ മാഡ്രിഡിനും ജയം.

ഞായര്‍, 14 സെപ്‌റ്റംബര്‍ 2014 (11:51 IST)
സപാനിഷ് ലീഗില്‍ ബാര്‍സലോണയ്ക്കും അത്ലറ്റിക്കോ മാഡ്രിഡിനും തകര്‍പ്പന്‍ ജയം. ബാര്‍സലോണ എതിരില്ലാത്ത രണ്ട്  ഗോളിന് ബില്‍ബോവയെ തോല്പിച്ചപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് അത്ലറ്റിക്കോ മാഡ്രിഡ് റയല്‍ മാഡ്രിഡിനെ തോല്പിച്ചു.

അത്​ലറ്റിക്കോ ബില്‍ബോ ബാഴ്സ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും പിറന്നില്ലെങ്കിലും രണ്ടാം പകുതിയില്‍ ഇറങ്ങിയ നെയ്മറിന്റെ ഇരട്ട ഗോളിന്റെ ബലത്തില്‍ ബാഴ്സ ജയിച്ച് കയറുകയായിരുന്നു.

മത്സരത്തില്‍ ബാഴ്സയുടെ താരങ്ങള്‍ കാറ്റലോണിയന്‍ ദേശീയതയുടെ ചുവപ്പും സ്വര്‍ണനിറവുമുള്ള ജ‍ഴ്സിയാണിഞ്ഞെത്തിയത് ശ്രദ്ധേയമായി.

മാഡ്രിഡ്​ ഡെര്‍ബി പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ ജയം. പോര്‍ച്ചുഗല്‍ താരം തിയാഗോയാണ് അത്ലറ്റിക്കോയ്ക്കായി ആദ്യ ഗോള്‍ നേടിയത് . 26  ആം മിനുറ്റില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ഗോള്‍ മടക്കി. എന്നാല്‍ 76ാം മിനിറ്റില്‍ ആര്‍ഡ ടൂറാന്‍റെ ഗോളിലൂടെ അത്ലറ്റിക്കോ മാഡ്രിഡ് ജയം ഉറപ്പിക്കുകയായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.




വെബ്ദുനിയ വായിക്കുക