കേരളത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ കരുത്തരായ എതിരാളിയെത്തും, പരിഗണിക്കുന്നത് 2 ടീമുകളെ

അഭിറാം മനോഹർ

ഞായര്‍, 21 സെപ്‌റ്റംബര്‍ 2025 (11:53 IST)
അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുമ്പോള്‍ സൗഹൃദമത്സരത്തിന് എതിരാളികളായി കേരളം പരിഗണിക്കുന്നത് 2 ടീമുകളെ. ഫിഫ റാങ്കിങ്ങില്‍ ഇരുപത്തഞ്ചാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയേയും 47ആം സ്ഥാനത്തുള്ള കോസ്റ്റാറിക്കയേയുമാണ് കേരളത്തില്‍ നടക്കുന്ന സൗഹൃദമത്സരത്തിനായി പരിഗണിക്കുന്നത്.
 
 അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്റെ കൂടി താത്പര്യം പരിഗണിച്ചാകും എതിരാളികളെ തീരുമാനിക്കുക. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയെ പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടത് ഓസ്‌ട്രേലിയയായിരുന്നു. ശക്തമായ പോരാട്ടമാണ് ലോകകപ്പില്‍ അന്ന് ഓസ്‌ട്രേലിയ കാഴ്ചവെച്ചത്.സൗദി അറേബ്യ, ഖത്തര്‍ ടീമുകളെയും അര്‍ജന്റീനയെ നേരിടുന്നതിനായി പരിഗണിക്കുന്നുണ്ട്. നവംബറിലാണ് അര്‍ജന്റീന ടീം കേരളത്തിലെത്തുന്നത്.
 
കേരളത്തില്‍ ഫിഫ നിലവാരത്തിലുള്ള ഏക ഫുട്‌ബോള്‍ ടര്‍ഫ് കൊച്ചി കലൂരിലാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാണ് നിലവില്‍ കലൂര്‍ സ്റ്റേഡിയം. നേരത്തെ തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം മത്സരത്തിനായി പരിഗണിച്ചിരുന്നെങ്കിലും കലൂരിലാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍ നടക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍