Indian 2 Twitter Review: 'ആദ്യ ഭാഗത്തിന്റെ വാലില്‍ കെട്ടാനില്ല' ഇന്ത്യന്‍ 2 വിന് മോശം പ്രതികരണം; ശങ്കറിനു പാളിയെന്ന് പ്രേക്ഷകര്‍

രേണുക വേണു

വെള്ളി, 12 ജൂലൈ 2024 (10:39 IST)
Indian 2

Indian 2 Twitter Review: കമല്‍ ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത 'ഇന്ത്യന്‍ 2' തിയറ്ററുകളില്‍. ആദ്യ ഷോ കഴിയുമ്പോള്‍ മോശം പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. 'ഇന്ത്യന്‍ സിനിമയുടെ (ഒന്നാം ഭാഗം) വാലില്‍ കെട്ടാനുള്ളതില്ല രണ്ടാം ഭാഗം' എന്നാണ് ഒരു പ്രേക്ഷകന്‍ ആദ്യ ഷോയ്ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്തുവെച്ച ഒരു ക്ലാസിക്കിനെ നശിപ്പിക്കുകയാണ് ശങ്കറും കമല്‍ഹാസനും കൂടി ചെയ്തതെന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം. 

#Indian2 Indirect review..
With all due respect..All directors will get outdated due to changing trends including Shankar sir..

Aandavare please do not dilute your classics..you have done some commendable job in your peak time which even "the present you" cannot match that

— Make it Bigg (@Easylifedude) July 12, 2024
തിരക്കഥ മോശമായെന്നാണ് ആദ്യ ഷോയ്ക്കു ശേഷം മിക്ക പ്രേക്ഷകരും പ്രതികരിക്കുന്നത്. എങ്ങനെയെങ്കിലും രണ്ടാം ഭാഗം എടുക്കണമെന്ന വാശിയില്‍ തട്ടിക്കൂട്ടിയ തിരക്കഥയെന്ന് ചില പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. 'ശങ്കറില്‍ നിന്ന് ഇങ്ങനെയൊരു സിനിമ പ്രതീക്ഷിച്ചില്ല. തിരക്കഥ പൂര്‍ണമായും കാലഹരണപ്പെട്ടത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്തിരുന്നെങ്കില്‍ ചിലപ്പോള്‍ ഹിറ്റായേനെ' കാര്‍ത്തിക് എന്ന പ്രേക്ഷകന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. തമിഴ്‌നാട്ടില്‍ പോലും ചിത്രത്തിനു മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നില്ല. 

Very outdated screenplay and should have released long time ago. Can’t believe it from #Shankar. My comedy idle and master of one liner #Vivek is a big plus. So dearly miss him. #BGM is a big let down from mass MD #Anirudh #Average 1st half. Hope 2nd half saves it. #Indian2

— Karthik (@meet_tk) July 11, 2024
വന്‍ മുതല്‍മുടക്കില്‍ ചിത്രീകരിച്ച ഇന്ത്യന്‍ 2 ബോക്‌സ്ഓഫീസില്‍ പരാജയമാകുമെന്ന സൂചനകളാണ് ആദ്യ ദിനം തന്നെ ലഭിക്കുന്നത്. അനിരുദ്ധിന്റെ സംഗീതം ശരാശരി നിലവാരം മാത്രമുള്ളതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതേസമയം ഇന്ത്യന്‍ സിനിമയ്ക്കു മൂന്നാം ഭാഗം ഉണ്ടാകുമെന്ന് കമല്‍ഹാസന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടാം ഭാഗം സാമ്പത്തികമായി പരാജയപ്പെട്ടാല്‍ മൂന്നാം ഭാഗത്തിന്റെ കാര്യം അനിശ്ചിതത്വത്തില്‍ ആകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍