ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന് റംസാന് ചിത്രങ്ങളില്‍ ഒന്നാമന്. ദുല്‍ക്കര്‍ സല്‍മാനും ഉണ്ണി മുകുന്ദനും നായകന്മാരായ ചിത്രം സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.
14 ദിവസങ്ങള്‍ കൊണ്ട് ഏഴരക്കോടി രൂപയാണ് വിക്രമാദിത്യന്റെ കളക്ഷന്‍. ആദ്യ ആഴ്ചയില്‍ 4.45 കോടിയും രണ്ടാമത്തെ ആഴ്ചയില്‍ 3.05 കോടി രൂപയുമാണ് കളക്ഷന്‍ നേടിയത്.
അടുത്ത പേജില്‍ - മമ്മൂട്ടി ചിരിക്കുന്നു!
മമ്മൂട്ടിക്ക് ആശ്വസിക്കാം. മികച്ച വിജയമാണ് അദ്ദേഹത്തിന്റെ പുതിയ റിലീസ് മംഗ്ലീഷ് നേടുന്നത്. മികച്ച പ്രോമോഷന് ചിത്രത്തിന് ഗുണം ചെയ്തു. നല്ല ഓപ്പണിംഗ് ലഭിച്ചു എന്നതും അവധി ദിനങ്ങളുടെ ആനുകൂല്യവും മംഗ്ലീഷിനെ ഹിറ്റാക്കിയിരിക്കുകയാണ്.
12 ദിവസം കൊണ്ട് 5.10 കോടി രൂപയാണ് മംഗ്ലീഷിന്റെ കളക്ഷന്‍. സമീപകാലത്തിറങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളെ അപേക്ഷിച്ച് സലാം ബാപ്പുവിന്റെ മംഗ്ലീഷ് മികച്ച നേട്ടമാണ് കൊയ്തിരിക്കുന്നത്
അടുത്ത പേജില്‍ - ബോക്സോഫീസില്‍ പുതിയ അവതാരം!
പടത്തേക്കുറിച്ച് സമ്മിശ്ര പ്രതികരണമാണെങ്കിലും അവതാരം ഗംഭീര കളകക്ഷനാണ് നേടുന്നത്. പെരുമഴയിലും അവതാരം ഹിറ്റായി മാറി. കുടുംബപ്രേക്ഷകര്‍ തള്ളിക്കയറുന്നതാണ് ഈ ദിലീപ് - ജോഷി ചിത്രത്തിന് നേട്ടമായത്.
ഏഴ് ദിവസം കൊണ്ട് ചിത്രം നേടിയത് 4.05 കോടി രൂപയാണ്. വ്യാസന് എടവനക്കാട് തിരക്കഥയെഴുതിയ ഈ സിനിമ ദിലീപിന് ഈ വര്‍ഷം രണ്ടാമത്തെ ഹിറ്റ് സമ്മാനിക്കുകയാണ്.
അടുത്ത പേജില്‍ - ടോണി തകര്‍ന്നടിഞ്ഞു!
സമീപകാലത്തെ ഏറ്റവും കനത്ത പരാജയമായി മാറുകയാണ് 'ഹായ്! ഐ ആം ടോണി' എന്ന സിനിമ. ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത ഈ സിനിമയെ പ്രേക്ഷകര്‍ പാടേ തള്ളിക്കളഞ്ഞു. കനത്ത മഴ കൂടിയായതോടെ ടോണി കളിക്കുന്ന തിയേറ്ററുകളില്‍ ആളൊഴിഞ്ഞു.
മോശം ചിത്രമെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചത് ചിത്രത്തിന് ദോഷം ചെയ്തു. 13 ദിവസങ്ങള്‍ കൊണ്ട് 1.35 കോടി രൂപയാണ് ടോണിയുടെ കളക്ഷന്‍.