സണ്ണി ലിയോണിന്റെ തമിഴ് ഹൊറര്‍ ചിത്രം പ്രഖ്യാപിച്ചു, ഒഎംജി ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്

വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (15:38 IST)
ബോളിവുഡ് താരം സണ്ണി ലിയോണ്‍ സൗത്ത് ഇന്ത്യന്‍ ഭാഷകളിലുള്ള സിനിമകളിലും സജീവമാകുകയാണ്. ഒഎംജി എന്ന ഹൊറര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. സംവിധായകന്‍ യുവാനിന്റെ പുതിയ സിനിമയ്ക്ക് ഓ മൈ ഗോസ്റ്റ് എന്നാണ് മുഴുവന്‍ പേര്.
 
സതീഷ്, സഞ്ജന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വാവു മീഡയയുടെയും വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ വീര ശക്തിയും കെ ശശി കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
1000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലിയോപാട്രയുടെ കാലഘട്ടത്തെ കഥയാണ് സിനിമ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍