അരുൺ ചന്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ ഗണേഷ് കുമാറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗുരു പ്രസാദ് എംജി ഛായാഗ്രഹണവും അരവിന്ദ് മൻമദൻ എഡിറ്റിംഗ് നിർവഹിക്കുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് റാന്നിയിൽ പൂർത്തിയായതായാണ് റിപ്പോർട്ട്.