പുഴുവിനെ ഏറ്റവും മികച്ച സിനിമാ അനുഭവം ആക്കുവാന്‍ തേനി ഈശ്വര്‍, മമ്മൂട്ടി ചിത്രത്തെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (13:01 IST)
മമ്മൂട്ടിയുടെ പുഴു ഒരുങ്ങുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഛായാഗ്രാഹകനെ പരിചയപ്പെടുത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍.കര്‍ണ്ണന്‍, താരാമണി, പാവ കഥൈകള്‍, നാച്ചിയാര്‍, അച്ചമെന്‍പത് മടമൈയെടാ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകന്‍.
 
'വ്യത്യസ്തയോടും, പരിപൂര്‍ണ്ണതയോടും ഓരോ ഫ്രെയിംമിനും ജീവന്‍ നല്‍കുന്ന കലാകാരന്‍; അതീവ ശ്രദ്ധയോടും വൃക്തതയോടും ഓരോ സന്ദര്‍ഭങ്ങളും പ്രേക്ഷകരില്‍ എത്തിക്കുന്ന ഒരു അതുല്യ പ്രതിഭ.
 
പുഴുവിനെ ഏറ്റവും മികച്ച സിനിമാ അനുഭവം ആക്കുവാന്‍ കര്‍ണ്ണന്‍, താരാമണി, പാവ കഥൈകള്‍, നാച്ചിയാര്‍, അച്ചമെന്‍പത് മടമൈയെടാ, മേര്‍ക്കു തൊടര്‍ച്ചി മലൈ, പേരന്‍പ് എന്നിവ ചിത്രീകരിച്ച തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകന്‍.'-പുഴു ടീം കുറിച്ചു.
 
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് പുഴുവിന്.ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവന്നിരുന്നു. കയ്യില്‍ തോക്കുമായാണ് മമ്മൂട്ടിയെ കാണാനായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍