മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. അടുത്തിടെ ഇറങ്ങിയ പാവാട, അനാർക്കലി, എന്നു നിന്റെ മൊയ്തീൻ ഒന്നിനൊന്ന് മികച്ചതും ഹിറ്റുമായിരുന്നു. സംവിധായകൻ ഹരിഹരന്റെ സ്യമന്തകം, ആർ എസ് വിമലിന്റെ കർണൻ, ബ്ലസിയുടെ ആടുജീവിതം എന്നീ ചിത്രങ്ങൾ വലിയൊരു ഉത്തരവാദിത്വമാണെന്ന് പൃഥ്വിരാജ് പറയുന്നു.
ഇതിൽ ഓരോന്നും സമയമെടുത്ത് ചെയ്യേണ്ട സിനിമയാണെന്ന് താരം അറിയിച്ചു. ഈ ചിത്രങ്ങൾക്കെല്ലാം ഒരു വർഷമോ അതിൽ കൂടുതലോ സമയമെടുക്കുമെന്ന് അറിയാമായിരുന്നെന്നും എന്നാൽ ഇതിന്റെയെല്ലാം തിരക്കഥ ഇഷ്ടപ്പെട്ടതിനാലാണ് താൻ ഈ ചിത്രങ്ങൾ ഏറ്റെടുത്തതെന്നും പൃഥ്വി പറഞ്ഞു. ഓരോ സിനിമയ്ക്കും എത്ര നാൾ ചിത്രീകരണം നീണ്ടുനിൽക്കുമെന്ന് അറിയില്ലെന്നും താരം അറിയിച്ചു.