ചിത്രീകരണം അവസാനഘട്ടത്തില്‍, നിവിന്‍ പോളിക്കൊപ്പം തമിഴ്‌ നടന്‍ സൂരിയും

കെ ആര്‍ അനൂപ്

ചൊവ്വ, 1 ഫെബ്രുവരി 2022 (15:16 IST)
നിവിന്‍ പോളിയുടെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക്. റാമിന്റെ സംവിധാനത്തിലുള്ള സിനിമയുടെ ഫൈനല്‍ ഷെഡ്യൂളിന് തുടക്കമായിരിക്കുകയാണെന്ന് നിവിന്‍ അറിയിച്ചു.
 
റാമിനും നടന്‍ സൂരിക്കുമൊപ്പമുളള ചിത്രവും നിവിന്‍ ഷെയര്‍ ചെയ്തു. സിനിമയ്ക്ക് ഇതുവരെയും പേര് നല്‍കിയിട്ടില്ല.അഞ്ജലിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. 
യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കുന്നത്.സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍