ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് മരക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.ആമസോണ്‍ പ്രൈമുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പ്രതികരിച്ചു. ഇപ്പോഴിതാ മരക്കാറിലെ അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ് നടന്‍ നന്ദു.
2019ലെ ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങിയത് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ആയിരുന്നു.മികച്ച ചിത്രം, മികച്ച കോസ്റ്റിയൂം ഡിസൈന്‍, സ്‌പെഷ്യല്‍ എഫക്ട്‌സ് തുടങ്ങിയ മൂന്ന് പുരസ്‌കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.