ചെറുതോ വലുതോ ആയ വേഷം ഒന്നും നോക്കാതെ താന്‍ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും ജനങ്ങളുടെ ഹൃദയത്തിലേക്ക് ചേക്കേറുവാന്‍ പ്രത്യേക കഴിവുണ്ട് ഇന്ദ്രന്‍സിന്. അദ്ദേഹം കേന്ദ്ര കഥാപാത്രമായി എത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തീ'. സിനിമയുടെ പുതിയ പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
വിനു മോഹന്‍, രമേശ് പിഷാരടി,പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹസിന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അനില്‍ വി നാഗേന്ദ്രന്‍ ചിത്രം സംവിധാനം ചെയ്യുന്നു.കഥ, തിരക്കഥ, സംഗീതവും സംവിധായകന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
അതേസമയം ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാലിക്കാണ് ഇന്ദ്രന്‍സിന്റെ ഒടുവിലായി റിലീസ് ചെയ്തത്.ഹോം, ലോന, വേലുക്കാക്ക തുടങ്ങിയ നിരവധി ചിത്രങ്ങളിലാണ് ഇന്ദ്രന്‍സിന്റെ ഇനി പുറത്തു വരാനുള്ളത്.