മാസ്‌മരിക വിജയമായിരുന്നു ദൃശ്യം നേടിയത്. അന്നുമുതൽ മലയാള പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒരുപോലെ ആഗ്രഹിക്കുന്നതാണ് വീണ്ടും ഒരു മോഹൻലൽ - ജീത്തു ജോസഫ് സിനിമ. എന്തായാലും അത് സംഭവിക്കുകയാണ്. അടുത്ത വർഷം ഏപ്രിലോടെ ആ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.