സിനിമയ്ക്കുള്ളിലെ സിനിമയുമായി ഒരു മലയാള ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ‘തിരശ്ശീലയില്‍ നിങ്ങളുടെ ഇഷ്ടതാരങ്ങള്‍’ എന്നാണ് ചിത്രത്തിന്‍റെ പേര്. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍.
മുകേഷ് ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. മലയാളത്തിലെയും തമിഴിലെയും ചില സൂപ്പര്‍താരങ്ങള്‍ അതിഥി വേഷങ്ങളില്‍ അഭിനയിക്കുമെന്നും സൂചനയുണ്ട്. പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ ടിനി ടോമാണ് ഈ സിനിമയുടെ കഥ രചിക്കുന്നത്. ചെറിയാന്‍ കല്പകവാടി തിരക്കഥ രചിക്കുന്നു.
അന്യഭാഷയില്‍ നിന്നായിരിക്കും നായിക. ക്യാമറ സഞ്ജീവ് ശങ്കര്‍. എം എ നിഷാദിന്‍റെ ‘വൈരം’ എന്ന ചിത്രം പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. വൈരം ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുടുംബ കഥയാണെങ്കില്‍ ‘തിരശ്ശീലയില്‍ നിങ്ങളുടെ ഇഷ്ടതാരങ്ങള്‍’ കോമഡിച്ചിത്രമാണ്.
ഇവര്‍ വിവാഹിതരായാല്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ജയസൂര്യയുടെ ഡേറ്റിനു വേണ്ടി നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. കഥയും തിരക്കഥയും വായിച്ചതിന് ശേഷം മാത്രമേ ജയസൂര്യ ഡേറ്റ് കൊടുക്കുന്നുള്ളൂ.