സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അധിപന്‍ - നിവിന്‍ പോളി !

തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (14:27 IST)
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജേക്കബിന്‍റെ സ്വര്‍ഗരാജ്യം’ ചിത്രീകരണം ഗള്‍ഫ് രാജ്യങ്ങളില്‍ പുരോഗമിക്കുകയാണ്. താന്‍ എഴുതിയ ഏറ്റവും വിഷമമേറിയ തിരക്കഥയാണ് ഈ ചിത്രം എന്ന് വിനീത് തന്നെ പറയുന്നു. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്‍ അവതരിപ്പിക്കുന്നു.
 
2016ലെ വേനല്‍ക്കാലത്ത് പ്രദര്‍ശനത്തിന് എത്തിക്കത്തക്ക രീതിയില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന സിനിമ പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറാണ്. ടി ജി രവി, സായ്കുമാര്‍, ദിനേശ് പ്രഭാകര്‍, ലക്ഷ്മി രാമകൃഷ്ണന്‍, ശ്രീനാഥ് ഭാസി, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
 
നോബിള്‍ ബാബു തോമസ് നിര്‍മ്മിക്കുന്ന സിനിമ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ്. മലര്‍വാടി ആര്‍ട്സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, തിര എന്നിവയാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക