ഒട്ടേറെ പേരുകള്‍ പരിഗണിച്ച ശേഷമാണ് 'പുലി' എന്ന ടൈറ്റിലിലേക്ക് വിജയും ചിമ്പുദേവനും എത്തിയിരിക്കുന്നത്. മാരീസന്, ഗരുഡ തുടങ്ങി ഒട്ടേറെ പേരുകള്‍ ഈ സിനിമയ്ക്കായി പരിഗണിച്ചിരിക്കുന്നു. എന്നാല്‍ അവയൊന്നും ടീമിന് തൃപ്തി നല്‍കിയില്ല.
'പുലി' എന്ന് പേരിട്ടാല്‍ നന്നായിരിക്കുമെന്ന അഭിപ്രായം വിജയ്ക്കും കൂട്ടര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെ പേരുനല്‍കുന്നതിന് ഒരു കുഴപ്പമുണ്ടായിരുന്നു. പണ്ട് സംവിധായകന് എസ് ജെ സൂര്യ 'പുലി' എന്ന പേര് രജിസ്റ്റര്‍ ചെയ്തതാണ്. വിജയെ നായകനാക്കി എടുക്കാനിരുന്ന പ്രൊജക്ടിനായിരുന്നു അങ്ങനെ നാമകരണം നല്‍കിയത്. എന്നാല്‍ പല കാരണങ്ങളാല്‍ ആ സിനിമ നടന്നില്ല.
'പുലി' എന്ന പേര് തങ്ങള്‍ ഉപയോഗിച്ചോട്ടേ എന്ന് വിജയും കൂട്ടരും ചോദിക്കേണ്ടിവന്നില്ല, അതിനുമുമ്പ് എസ് ജെ സൂര്യ സമ്മതിച്ചു. കാരണം, അതാണ് വിജയും എസ് ജെ സൂര്യയും തമ്മിലുള്ള ബന്ധം. അത് 'ഖുഷി' എന്ന സിനിമ മുതല്‍ തുടങ്ങിയതാണ്.