കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് സംവിധായകന് ജോഷിയും നടന് ഫഹദ് ഫാസിലും. രണ്ടുപേരും ഇപ്പോള്‍ പരാജയം തുടര്‍ച്ചയായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. റണ്‍ ബേബി റണ്ണിന് ശേഷം ജോഷി ഒരുക്കിയ നാല് ബിഗ് ബജറ്റ് ചിത്രങ്ങളാണ് അടുപ്പിച്ച് തകര്‍ന്നത്. ലോക്പാല്‍, സലാം കാശ്മീര്‍, അവതാരം, ലൈലാ ഓ! ലൈലാ എന്നീ വമ്പന്‍ പരാജയങ്ങള്‍. ഫഹദ് ഫാസിലാണെങ്കില്‍ അഭിനയിച്ച സിനിമകളെല്ലാം തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ അഭിനയിക്കാനിരുന്ന സിനിമകളുടെ അഡ്വാന്‍സ് വരെ തിരികെ കൊടുത്ത് സിനിമയില്‍ നിന്ന് താല്‍ക്കാലിക അവധിയില്‍ പ്രവേശിക്കാന്‍ വരെ തീരുമാനിച്ചു.
കുറേ സിനിമകള്‍ ഒരുമിച്ച് പരാജയപ്പെട്ടപ്പോള്‍ ഷാജി കൈലാസും കോമഡി ട്രാക്കിലൂടെ സഞ്ചരിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ മദിരാശി, ജിഞ്ചര്‍ എന്നീ കോമഡി സിനിമകള്‍ പരാജയപ്പെട്ടതോടെ ഷാജി കൈലാസ് ആ തീരുമാനം മാറ്റി. ജോഷിയുടെ ഗംഭീര സിനിമകള്‍ക്കായി ഇപ്പോഴും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അദ്ദേഹം ട്രാക്കുമാറുകയല്ല വേണ്ടത്. വലിയ സിനിമകള്‍ ചെയ്യാനായി നല്ല തിരക്കഥകള്‍ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.