ദി കിംഗ്, ദുബായ്, രൌദ്രം, ദി കിംഗ് ആന്റ് ദി കമ്മീഷണര്‍ തുടങ്ങിയവയാണ് രണ്‍ജി പണിക്കര്‍ എഴുതിയ മമ്മൂട്ടിച്ചിത്രങ്ങള്‍. ഇതില്‍ ദി കിംഗ് ആന്റ് ദി കമ്മീഷണര്‍ മാത്രമാണ് പരാജയമായത്. മമ്മൂട്ടിയും രണ്ജിയും ചേരുമ്പോള്‍ ഒന്നാന്തരം ത്രില്ലറുകള്‍ പിറക്കുമെന്നതില്‍ സംശയമില്ല. എങ്കിലിതാ പുതിയ വാര്‍ത്ത, മമ്മൂട്ടിയും രണ്ജിയും ഒന്നിക്കുന്നു!
എന്നാല്‍ ഇത്തവണ രണ്‍ജി സംവിധായകനോ തിരക്കഥാകൃത്തോ അല്ല. നടന് എന്ന നിലയിലാണ് രണ്‍ജി മമ്മൂട്ടിക്കൊപ്പം വരുന്നത്.
ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ രണ്‍ജി പണിക്കര്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ റിലീസായ ‘ഓം ശാന്തി ഓശാന’യില്‍ തകര്‍പ്പന്‍ അഭിനയപ്രകടനം കാഴ്ചവച്ച രണ്ജിക്ക് മമ്മൂട്ടിക്കൊപ്പമുള്ള വേഷം വെല്ലുവിളിയാകില്ലെന്ന് കരുതാം.
പുതിയൊരു അപ്ഡേറ്റ് കൂടിയുണ്ട് ഈ പ്രൊജക്ടിനെ സംബന്ധിച്ച്. നേരത്തേ റിമ കല്ലിങ്കല്‍ നായികയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. പുതിയ വിവരം അനുസരിച്ച് അപര്‍ണ ഗോപിനാഥാണ് ചിത്രത്തിലെ നായിക.
അടുത്ത പേജില്‍ - മമ്മൂട്ടി വരുന്നു, ജയിലില്‍ നിന്ന്...
PRO
ദയയ്ക്ക് ശേഷം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് വേണു തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നത്. ഈ മമ്മൂട്ടിച്ചിത്രത്തിന്റെ തിരക്കഥ ആര് ഉണ്ണിയാണ് രചിക്കുന്നത്. കാപിറ്റോള്‍ തിയേറ്ററിന്റെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജയില്‍ മോചിതനാകുന്ന തടവുകാരനായാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. മമ്മൂട്ടിയുടെ ജീവിതകഥ എഴുതാനെത്തുന്ന മാധ്യമപ്രവര്‍ത്തകയായി അപര്‍ണ ഗോപിനാഥ് അഭിനയിക്കും. മാര്‍ച്ചിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. ജോയ് മാത്യു, പി ബാലചന്ദ്രന്, സുധീഷ്, വിജയ് ബാബു തുടങ്ങിയവരും ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയിലുണ്ട്.
നേരത്തേ അര്‍ത്ഥം, നിറക്കൂട്ട് തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങള്‍ ഇതിന് സമാനമായ പ്രമേയം കൈകാര്യം ചെയ്തിരുന്നു.